മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 2000; കൊവിഡിനെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി സർക്കാർ
നേരത്തെ ദില്ലി ഹൈക്കോടതിയും കെജ്രിവാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം.
ദില്ലി: കൊവിഡ് പ്രതിരോധത്തെച്ചൊല്ലി പഴികേള്‍ക്കേണ്ടി വന്നതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ദില്ലി സര്‍ക്കാര്‍. മാസ്ക്
ധരിക്കാത്തവര്‍ക്കുള്ള പിഴ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ചട്ട് പൂജയ്ക്ക് ജനങ്ങള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.
അതേസമയം, ദില്ലി സര്‍ക്കാര്‍ പരിശോധനയിലും പ്രതിരോധത്തിലും പരാജയപ്പെട്ടെന്ന് പ്രതിപക്ഷം സര്‍വ്വ കക്ഷി യോഗത്തില്‍ ആരോപിച്ചു. രാഷ്ട്രീയം കളിക്കാനുള്ള നേരമല്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളിലാണ് പൂര്‍ണ ശ്രദ്ധയെന്നും കെജ്രിവാള്‍ മറുപടി നല്‍കി. വരും ദിവസങ്ങളില്‍ 1400 ഐസിയു ബെഡുകള്‍ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം മാറ്റിവച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എല്ലാ പാർട്ടികളും ഊന്നൽ നൽകണം. പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കുന്നതിന് പ്രവർത്തകർക്ക് പാർട്ടികൾ നിർദേശം നൽകണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടു.
നേരത്തെ ദില്ലി ഹൈക്കോടതിയും കെജ്രിവാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം. കോടതി ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഉണരുന്നതെന്നും ദില്ലി ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തുകയും ചെയ്തു.
Also Read: ദില്ലിയിലെ കൊവിഡ് വ്യാപനം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും, കോടതിയും