രാജ്യസഭ കോൺ​ഗ്രസ് എംപി ദീപേന്ദർ സിംഗ് ഹൂഡയ്ക്ക് കൊവിഡ്

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകുകയും ബന്ധം പുലർത്തുകയും ചെയ്തവർ‌ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഐസോലേഷനിൽ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Deepender Singh Hooda tested covid positive


ചണ്ഡി​ഗഡ്: ഹരിയാനയിൽ നിന്നുള്ള കോൺ​ഗ്രസ് രാജ്യസഭാ എംപി ദീപേന്ദർ സിം​ഗ് ഹൂഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവാണ്. ഡോക്ടേഴ്സിന്റെ നിർദ്ദേശപ്രകാരം മറ്റ് പരിശോധനകൾ കൂടി നടത്തി. ഹൂഡ ട്വീറ്റ് ചെയ്തു. എല്ലാവരുടെയും പ്രാർത്ഥനയുണ്ടെങ്കിൽ വളരെ വേ​ഗം സുഖം പ്രാപിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം ട്വീറ്റിൽ പങ്കുവച്ചു. ഹരിയാന മുൻ‌ മുഖ്യമന്ത്രി ഭൂപീന്ദർ സിം​ഗ് ഹൂഡയുടെ മകനാണ് ദീപേന്ദർ സിം​ഗ് ഹൂഡ. 

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി ഇടപഴകുകയും ബന്ധം പുലർത്തുകയും ചെയ്തവർ‌ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഐസോലേഷനിൽ പ്രവേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി സോനിപത്ത് ജില്ലയിലെ ബറോഡ അസംബ്ളി നിയോജക മണ്ഡ‍ലത്തിൽ ദീപേന്ദർ സിം​ഗ് ഈയിടെ സന്ദർശനം നടത്തിയിരുന്നു. 

കേന്ദ്രമന്ത്രി കൃഷൻപാൽ ​ഗുജ്ജാർ, സജ്ഞയ് ഭാട്ടിയ, ബ്രിജേന്ദ്ര സിം​ഗ്, നയാബ് സിം​ഗ് സൈനി എന്നിവരാണ് കൊവിഡ് സ്ഥിരീകരിച്ച ഹരിയാനയിൽ നിന്നുള്ള മറ്റുള്ളവർ. ഹരിയാന  മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്താകെ 75000 പേർക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 780 പേർ കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. 

Latest Videos
Follow Us:
Download App:
  • android
  • ios