Asianet News MalayalamAsianet News Malayalam

ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന് കാരണമെന്ത്? അപകട സ്ഥലത്ത് ദില്ലിയിൽ നിന്നെത്തിയ റെയിൽവെ ഉദ്യോഗസ്ഥരുടെ പരിശോധന

ഗുഡ്സ് ട്രെയിൻ സി​ഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

 Darjeeling train accident: Inspection of the railway officials who came from Delhi at the accident site continues to find the reason
Author
First Published Jun 18, 2024, 5:55 AM IST | Last Updated Jun 18, 2024, 5:55 AM IST

ദില്ലി:ഡാർജിലിങ്  ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോ​ഗസ്ഥരുടെ പരിശോധന തുടരുന്നു. ദില്ലിയിൽനിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോ​ഗസ്ഥർ അപകട സ്ഥലത്ത് പരിശോധന തുടരുകയാണ്. ​ഗുഡ്സ് ട്രെയിൻ സി​ഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

പരിക്കേറ്റ അറുപത് പേരാണ് നോർത്ത് ബം​ഗാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടത്തിന് കാരണം റെയിൽ മന്ത്രാലയത്തിന്‍റെ കെടുകാര്യസ്ഥതയാണെന്ന വിമർശനം ശക്തമാക്കിയ പ്രതിപക്ഷം അശ്വിനി വൈഷ്ണവ് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്.

ഡാര്‍ജിലിംഗ് ട്രെയിൻ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സഹായധനം, സേഫ്റ്റി കമ്മീഷൻ അന്വേഷണം നടത്തും

രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകൾ കൂട്ടിയിടിച്ച് ദുരന്തം;ഡാർജിലിങ് അപകടത്തിൽ മരണം 15 ആയി, 60പേർക്ക് പരിക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios