ലോക്ക് ഡൗൺ ലംഘിച്ച് മതപരമായ ചടങ്ങുകൾ നടത്തി; ആൾദൈവം ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു

സാമൂഹിക അകലം പാലിക്കാതെയാണ് ആളുകൾ‌ കൂട്ടം കൂടി നിന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന്  വ്യക്തമായിരുന്നു. ലോക് ഡൗൺ നിർദ്ദേശങ്ങളുടെ പരസ്യമായി ലംഘനമാണ് നടന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. 

daati maharaj arrested for violating lock down guideline

ദില്ലി: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് മതപരമായ ആചാരങ്ങൾ സംഘടിപ്പിച്ചതിനെ തുടർന്ന് സ്വയം പ്രഖ്യാപിത ആൾ ദൈവം ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു. ദില്ലിയിലെ ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിന് ശേഷം ദാതി മഹാരാജിന് ജാമ്യം ലഭിച്ചതായും പൊലീസ് അറിയിച്ചു. അസോളയിലെ ശനിധാം മന്ദിറിൽ സംഘടിപ്പിച്ച ചടങ്ങിൻ‌റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. 

സാമൂഹിക അകലം പാലിക്കാതെയാണ് ആളുകൾ‌ കൂട്ടം കൂടി നിന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന്  വ്യക്തമായിരുന്നു. ലോക് ഡൗൺ നിർദ്ദേശങ്ങളുടെ പരസ്യമായി ലംഘനമാണ് നടന്നതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ദാതി മഹാരാജിനെതിരെയും കൂടെയുണ്ടായിരുന്ന മറ്റ് ചിലർക്കെതിരെയും കേസെടുത്തതായി മൈദാൻ ​ഗാർഹി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് ചടങ്ങുകൾ നടത്തിയത്.

രണ്ട് വര്‍ഷം മുന്‍പ് ദാതി മഹാരാജിനെ ശിഷ്യയെ ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. ടിവിയില്‍ ആദ്ധ്യാത്മിക പരിപാടികള്‍ നടത്തുന്ന ദാതി മഹാരാജിന് നിരവധി അനുയായികളുണ്ട്. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ മുന്‍പും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട

്.  
 

Latest Videos
Follow Us:
Download App:
  • android
  • ios