ബംഗ്ലാദേശുമായുള്ള സൌഹൃദം എക്കാലവും തുടരും, സായുധ സേനാ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി സി വി ആനന്ദബോസ്

1971 ലെ ഇന്ത്യ പാക് യുദ്ധത്തിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട വിജയ് ദിവസ് ആഘോഷങ്ങൾക്കായി ഒൻപതംഗ പ്രതിനിധി സംഘമാണ് ഞായറാഴ്ച കൊൽക്കത്തയിൽ എത്തിയത്

CV Ananda Bose meets nine member army delegation from Bangladesh

കൊൽക്കത്ത: ബംഗ്ലാദേശ് ഇന്ത്യ സായുധ സേനാ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ബംഗ്ലാദേശ് സായുധ സേനയുടേയും ഇന്ത്യൻ സായുധ സേന പ്രതിനിധി സംഘവും 1971 ലെ യുദ്ധത്തിൽ പങ്കെടുത്ത ഇരു രാജ്യങ്ങളിൽ നിന്നുള്ള  സൈനികരും ഒരുമിച്ചായിരുന്നു കൂടിക്കാഴ്ച. 

വിജയ് ദിവസ് ആഘോഷങ്ങൾക്കായി ഒൻപതംഗ പ്രതിനിധി സംഘമാണ് ഞായറാഴ്ച കൊൽക്കത്തയിൽ എത്തിയത്. ബംഗ്ലാദേശ് സൈന്യത്തിലെ ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടക്കമാണ് പ്രതിനിധി സംഘത്തിലുള്ളത്. മുക്തി ജോദസുമായി ബന്ധപ്പെട്ടാണ് സന്ദർശനം. 

ഇന്ത്യയും ബംഗ്ലാദേശും സുഹൃത് രാജ്യങ്ങളാണെന്നും ഈ ബന്ധം എക്കാലവും തുടരുമെന്നും സി വി  ആനന്ദബോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. കൊൽക്കത്ത രാജ്ഭവന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios