കോവോവാക്സ് ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഉപയോഗിക്കാം

ജനോവ ഫാർമസ്യൂട്ടിക്കൽസിന്റെ എം ആർ എൻ എ വാക്സിന്റെ അടിയന്തര ഉപയോഗത്തിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട് പതിനെട്ട് വയസിന് മുകളിലുള്ളവരിൽ കുത്തിവെക്കാനാണ് അനുമതി. ഇതോടെ കൊവിഡ് പ്രതിരോധത്തിനായി കൂടുതൽ വാക്സീനുകൾ രാജ്യത്ത് ലഭ്യമാകും.

Covovax Gets DCGIs Nod for Emergency Use in Children Aged 7 to11 Years

ദില്ലി: കൊവീഷിൽഡ് വാക്സിൻ്റെ ഉത്പാദകരായ പൂണെയിലെ സീറം ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവോവാക്‌സ് ഏഴിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകി. ജനോവ ഫാർമസ്യൂട്ടിക്കൽസിന്റെ എം ആർ എൻ എ വാക്സിന്റെ അടിയന്തര ഉപയോഗത്തിനും ഡിസിജിഐ അനുമതി നൽകിയിട്ടുണ്ട് പതിനെട്ട് വയസിന് മുകളിലുള്ളവരിൽ കുത്തിവെക്കാനാണ് അനുമതി. ഇതോടെ കൊവിഡ് പ്രതിരോധത്തിനായി കൂടുതൽ വാക്സീനുകൾ രാജ്യത്ത് ലഭ്യമാകും.

ഏപ്രിലിൽ നടന്ന അവസാന യോഗത്തിൽ ഡിസിജിഐ വിദഗ്ധ സമിതി കോവോവാക്സിനായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അപേക്ഷയിൽ കൂടുതൽ വിവരങ്ങൾ  തേടിയിരുന്നു. ഡിസംബർ 28 ന് മുതിർന്നവരിലും 12 നും 17 നും ഇടയിൽ പ്രായമുള്ളവരിൽ ചില നിബന്ധനകൾക്ക് വിധേയമായി മാർച്ച് 9 ന് അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനായി DCGI കോവോവാക്ന്സിന് അംഗീകാരം നൽകിയിരുന്നു. മാർച്ച് 16 മുതലാണ് രാജ്യത്ത് 12-14 വയസ് പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്പ്പ് നൽകുന്നത്. കഴിഞ്ഞ വർഷം ജനുവരി 16 ന് രാജ്യവ്യാപകമായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്ക് കുത്തിവയ്പ്പ് നൽകി. മുൻനിര പ്രവർത്തകരുടെ വാക്സിനേഷൻ കഴിഞ്ഞ വർഷം ഫെബ്രുവരി 2 മുതലാണ് ആരംഭിച്ചത്. കൊവിഡ് പ്രതിരോധ വാക്സിനേഷന്റെ അടുത്ത ഘട്ടം കഴിഞ്ഞ വർഷം മാർച്ച് 1 ന് 60 വയസ്സിന് മുകളിലുള്ളവർക്കും 45 വയസും അതിൽ കൂടുതലുമുള്ള നിർദ്ദിഷ്‌ട രോഗാവസ്ഥകളുള്ളവർക്കും ആരംഭിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios