45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും നാളെ മുതല്‍ കൊവിഡ് വാക്സിന്‍; അറിയേണ്ടതെല്ലാം
ഡിസംബര്‍ ജനുവരി മാസങ്ങളില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിന് ശേഷം വീണ്ടും കൊവിഡിന്‍റെ രണ്ടാംവരവിന്‍റെ ലക്ഷണം രാജ്യത്ത് ദൃശ്യമാകുകയാണ്.
ദില്ലി: ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിന് മുകളില്‍ ഉള്ളവര്‍ക്കും രാജ്യത്ത് കൊവിഡ് വാക്സിന്‍ എടുക്കാം. ഇതിനായുള്ള മുന്‍കൂര്‍ റജിസ്ട്രേഷന്‍ ബുധനാഴ്ച 3 മണി മുതല്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാറിന്‍റെ cowin.gov.in എന്ന സൈറ്റിലാണ് വാക്സിനായി റജിസ്ട്രേഷന്‍ നടത്തേണ്ടത്.
ഡിസംബര്‍ ജനുവരി മാസങ്ങളില്‍ രാജ്യത്തെ കൊവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതിന് ശേഷം വീണ്ടും കൊവിഡിന്‍റെ രണ്ടാംവരവിന്‍റെ ലക്ഷണം രാജ്യത്ത് ദൃശ്യമാകുകയാണ്. ഈ സമയത്താണ് കൊവിഡ് വാക്സിനേഷന്‍റെ അടുത്തഘട്ടം ആരംഭിക്കുന്നത്.
cowin.gov.in എന്ന സൈറ്റില്‍ എങ്ങനെയാണ് വാക്സിന്‍ റജിസ്ട്രേഷന്‍ ചെയ്യുന്നത് എന്ന് നോക്കാം.
> cowin.gov.in എന്ന സൈറ്റിലോ, ഇതിന്‍റെ മൊബൈല്‍ ആപ്പിലോ, ആരോഗ്യ സേതു ആപ്പിലോ റജിസ്ട്രേഷന്‍ നടത്താം.
> നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി വഴി ലോഗിന്‍ ചെയ്യാം.
> പിന്നീട് ഫോട്ടോ ഐഡി വച്ച് വെരിഫിക്കേഷന്‍ നടത്തി, നിങ്ങളുടെ അടുത്ത വാക്സിനേഷന്‍ സെന്‍റര്‍ അടക്കം അറിയാം