രാജ്യത്ത് 24 മണിക്കൂറിനിടെ അരലക്ഷത്തിൽ താഴെ കൊവി‍ഡ് രോ​ഗികൾ; 979 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.94

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.94 ആയി. 96.80 ശതമാനം ആണ് രോ​ഗമുക്തി നിരക്ക്. ഇതുവരെ 32.36 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തതായും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

covid updates june 28 2021

ദില്ലി: രാജ്യത്ത് 24  മണിക്കൂറിനിടെ  46148 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണ നിരക്ക് 979 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.94 ആയി. 96.80 ശതമാനം ആണ് രോ​ഗമുക്തി നിരക്ക്. ഇതുവരെ 32.36 കോടി ഡോസ് വാക്സീൻ വിതരണം ചെയ്തതായും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

മരണസംഖ്യയിൽ 38 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, മൂന്ന് കൊവിഡ് വകഭേദങ്ങൾക്കെതിരെ കൂടി ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‌‍‍കിയിട്ടുണ്ട്. 

ജൂലൈ അവസാനത്തോടെ 50 കോടി ഡോസ് വാക്സീൻ  വിതരണം ചെയ്യാനാകുമെന്നാണ് കേന്ദ്രസർക്കാർ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചത്.  18 വയസ്സിനു മുകളിലുള്ള 90 കോടി പേർക്ക് ഈ വർഷം തന്നെ വാക്സീൻ നൽകുകയാണ് ലക്ഷ്യം. സൈഡസ് കാഡില പുറത്തിറക്കുന്ന സൈക്കോവ് - ഡി വാക്സിൻ വൈകാതെ 12 നും 18 നും ഇടയിലുള്ളവർക്ക് നൽകാൻ കഴിയും. 50 കോടി ഡോസ്  കൊവിഷീൽഡ്, 40 കോടി ഡോസ് കൊവാക്സീൻ,  മുപ്പത് കോടി ഡോസ് ബയോ ഇ വാക്സീൻ, 5 കോടി ഡോസ് സൈക്കോവ് ഡി, പത്ത് കോടി സ്പുട്നിക് വി എന്നിങ്ങനെയാണ് ഈ വർഷം ലഭ്യമാക്കുന്ന വാക്സീനുകളുടെ കണക്കെന്നും സർക്കാർ അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios