Covid 19 : രാജ്യത്ത് 5784 പുതിയ കൊവിഡ് രോ​ഗികൾ; 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്ക്

571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 252 മരണം സ്ഥിരീകരിച്ചു. 7995 പേർ രോഗമുക്തി നേടി. 

covid updates india december 14 2021

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ് (Covid 19) സ്ഥിരീകരിച്ചു. 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം (Health Ministry)  അറിയിച്ചു. ഇന്ന് 252 മരണം സ്ഥിരീകരിച്ചു. 7995 പേർ രോഗമുക്തി നേടി. 

അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ (oMICRON) ബാധിതരുടെ എണ്ണം നാല്‍പതായി. മഹാരാഷ്ട്രയില്‍ (Maharashtra)) പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത  പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത കടുപ്പിക്കും.  രോഗബാധിതരില്‍ നിലവില്‍  ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലന്നാണ് റിപ്പോര്‍ട്ട്.  അതേ സമയം അധിക ഡോസ് നല്‍കുന്നതില്‍ ഇനിയും തീരുമാനമായിട്ടില്ല. വിദഗ്ധ സമിതി ചര്‍ച്ച തുടരുകയാണെന്നാണ് ആരോഗ്യമന്ത്രാലയം ആവര്‍ത്തിക്കുന്നത്.

നേരത്തെ തന്നെ  കൊവിഡ്  പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളുള്ള കേരളം (Kerala) ഉൾപ്പടെ 10 സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകിയിരുന്നു. പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുള്ളത്. രാത്രികാല കർഫ്യൂ, വിവാഹം ഉൾപ്പടെയുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം, തുടങ്ങിയ നടപടികൾ സ്വീകരിക്കാനാണ്  കേന്ദ്രത്തിൻ്റെ നിർദേശം.

Latest Videos
Follow Us:
Download App:
  • android
  • ios