രാജ്യത്ത് കൊവിഡ് ബാധിതർ 24 ലക്ഷത്തിലേക്ക്; പ്രതിദിന കണക്ക് 66,999; ആകെ മരണം 47,033
24 മണിക്കൂറിനിടെ 66,999 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമത്തിനുള്ളിൽ 942 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 47,033 ആയി.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷത്തോട് അടുക്കുന്നു. ഇതുവരെ 23,96,637 പേർ രോഗ ബാധിതരായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 24 മണിക്കൂറിനിടെ 66,999 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സമത്തിനുള്ളിൽ 942 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 47,033 ആയി.
രോഗമുക്തി നേടിയവരുടെ എണ്ണം 16, 95, 982 ആണ്. ഇന്നലെ മാത്രം 8, 30, 391 സാമ്പിളുകളിൽ കൊവിഡ് പരിശോധന നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു. തെലങ്കാനയിൽ മാത്രം ഇന്ന് 1931 പേർക്ക് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 മരണം ഉണ്ടായി. ഇതോടെ . ആകെ മരണം 665 ആയി. 22736 പേർ സംസ്ഥാനത്തു ചികിത്സയിലുണ്ട്. തെലങ്കാനയിൽ ആകെ രോഗികൾ 86475 ആയി.
അതേസമയം, കൊവിഡ് മരുന്ന് വിതരണത്തിൽ സംസ്ഥാനങ്ങൾ ഇടപെടേണ്ടതില്ലെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം വന്നു. മരുന്ന് വിതരണം കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ നടക്കും. സംഭരണം മുതൽ വിതരണം വരെ ഉള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോം വേണമെന്നും തീരുമാനമായിട്ടുണ്ട്. കേന്ദ്രം നിയോഗിച്ച ഡോ. വി കെ പോൾ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ആദ്യ യോഗത്തിന്റേതാണ് തീരുമാനം. രാജ്യത്തെ വിപുലമായ ജനസംഖ്യ കണക്കിലെടുത്താണ് നിർദ്ദേശം.