കൊവിഡ് പിടിയിലമർന്ന് ദക്ഷിണേന്ത്യ; തമിഴ്നാട്ടിൽ മാത്രം ഒന്നേമുക്കാൽ ലക്ഷം കൊവിഡ് കേസുകൾ
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തമിഴ്നാട്ടിൽ 175678 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 4985 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 40,425 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,18,043 ആയി. 3,90,459 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 27,497 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 7,00,086 പേർ രോഗമുക്തി നേടി. 62.62 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ.
മഹാരാഷ്ട്രയിൽ 3,18,698 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 8240 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്ന് മാത്രം 176 പേർ രോഗം ബാധിച്ച് ഇവിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 12,030 ആയി.
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തമിഴ്നാട്ടിൽ 175678 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 4985 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ കൊവിഡ് മരണം 2551 ആയി. ചെന്നൈയിൽ മാത്രം രോഗ ബാധിതർ 87000 കടന്നു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 3 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കർണാടകയിൽ ഇന്ന് 3648 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 67420 ആയി. ഇന്ന് മാത്രം 72 മരണം സംഭവിച്ചു. ബംഗളുരുവിൽ മാത്രം 1452 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ 31 പേരാണ് രോഗം ബാധിച്ച് ഇന്ന് മരിച്ചത്. സംസ്ഥാനത്തു ചികിത്സയിലുള്ളവർ 42216 ആയി. ആകെ മരണം 1403.
ആന്ധ്ര പ്രദേശില്‍ കൊവിഡ് രോഗികൾ 50,000 കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53724 ആയി.ഇന്ന് 4074 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 54 പേർ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 696 ആയി. തെലങ്കാനയിൽ ഇന്ന് 1198 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ കേസുകൾ 46274 ആയി. ഇന്ന് മാത്രം 7 കൊവിഡ് മരണം ഉണ്ടായി. ആകെ മരണം 422 ആയി. ഹൈദരാബാദിൽ മാത്രം 510 കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 11530 രോഗികൾ ചികിത്സയിലുണ്ട്.
Read Also: കൊവിഡ് പ്രതിദിന വർധനയിൽ ലോകത്ത് ഇന്ത്യ രണ്ടാമത്; മനുഷ്യരിലെ കൊവാക്സിൻ പരീക്ഷണം എയിംസിൽ തുടങ്ങി...