രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 118447; 24 മണിക്കൂറിനിടെ 6088 രോഗികൾ; ഏറ്റവും ഉയർന്ന രോഗബാധ നിരക്ക്
കൊവിഡ് ബാധിച്ച് ഇതുവരെ 3583 പേരാണ് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 148 മരണം ഉണ്ടായി.
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 118447 ആയി. 24 മണിക്കൂറിനിടെ 6088 പേർക്കാണ് രോഗം ബാധിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന രോഗബാധ നിരക്കാണിത്. കൊവിഡ് ബാധിച്ച് ഇതുവരെ 3583 പേരാണ് രാജ്യത്ത് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 148 മരണം ഉണ്ടായി.
കൊവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് 11ാം സ്ഥാനത്താണ് ഇന്ത്യ. 41,642 പേർ ചികിത്സയിലുള്ള മഹാരാഷ്ട്രയാണ് സ്ഥിതി ഏറ്റവും രൂക്ഷമായ സംസ്ഥാനം. 48533 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയത്. അതിനിടെ, ലോക്സഭാ സെക്രട്ടറിയേറ്റിലെ ഒരു ഉദ്യോഗസ്ഥന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ദില്ലിയിൽ ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം പതിനായിരം രൂപയായി കുറച്ചു. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നു ധനസഹായം. കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതിനാലും അവരുടെ ആശുപത്രി ചെലവുകൾ വഹിക്കുന്നത് ദില്ലി പൊലീസാണ് എന്നതിനാലുമാണ് ഇത്തരമൊരു തീരുമാനം. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ കുടുംബത്തിനുള്ള ധനസഹായം 7 ലക്ഷത്തിൽ നിന്ന് 10 ലക്ഷം ആയി ഉയർത്തിയിട്ടുണ്ട്.