ആശങ്കയൊഴിയാതെ തമിഴ്നാട്; കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു

ചെന്നൈയിൽ മാത്രം രോ​ഗബാധിതരുടെ എണ്ണം 5000 കടന്നു. ഇവിടെ ഇന്ന് മാത്രം 380 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മടങ്ങിയെത്തിയ ഒമ്പത് പ്രവാസികളും ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

covid toll rises above 9000 in tamilnadu

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 9227 ആയി. 509 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 64 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം മൂന്ന് മരണമുണ്ടായതായാണ് റിപ്പോർട്ട്.

ചെന്നൈയിൽ മാത്രം രോ​ഗബാധിതരുടെ എണ്ണം 5000 കടന്നു. ഇവിടെ ഇന്ന് മാത്രം 380 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മടങ്ങിയെത്തിയ ഒമ്പത് പ്രവാസികളും ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ​ഗൾഫിൽ നിന്ന് ഞായറാഴ്ചയും ചൊവ്വാഴ്ചയുമായി മടങ്ങിയെത്തിയവരാണ് ഇവർ. തേനി, തിരുനെൽവേലി അതിർത്തിജില്ലകളിലും രോ​ഗബാധിതരുടെ എണ്ണം വർധിച്ചിട്ടുണ്ട്. കോയമ്പത്തൂർ , തിരുപ്പൂർ എന്നിവിടങ്ങളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതുമാത്രമാണ് ആശ്വാസം.

കൊവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഏറ്റവുമധികം ആശങ്കയുയർത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. കൊവിഡ്  കേസുകളുടെ  എണ്ണത്തിൽ തമിഴ്നാടാണ് മൂന്നാമത്. കേസുകൾ ഏറ്റവും വേഗത്തിൽ ഇരട്ടിക്കുന്നത് ഇവിടെയാണ്. 24 മണിക്കൂറിനിടെ 798 പേരാണ് ഇന്നലെ തമിഴ്നാട്ടിൽ രോഗബാധിതരായത്. അതീവഗുരുതരമാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ. ഏഴ് ദിവസത്തിൽ ശരാശരി 12.31 ശതമാനം രോഗികൾ തമിഴ്നാട്ടിൽ കൂടുന്നത് കേരളത്തിനും കടുത്ത ആശങ്കയാണ്. അഞ്ചരദിവസത്തിലൊരിക്കൽ രോഗികളുടെ എണ്ണം ഇരട്ടിക്കുകയും ചെയ്യുന്നു എന്നാണ് കണക്ക്. 
 

Read Also: രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്നു, ആശങ്കയോടെ വയനാട്ടുകാർ...

 

Latest Videos
Follow Us:
Download App:
  • android
  • ios