ഭീമാ കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിയായ വരവരറാവുവിന് കൊവിഡ്
ഭീമാ കൊരോഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിയായ കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കൊവിഡ്. തിങ്കളാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
ദില്ലി: ഭീമാ കൊരോഗാവ് സംഘർഷവുമായി ബന്ധപ്പെട്ട് പ്രതിയായ കവിയും ആക്ടിവിസ്റ്റുമായ വരവരറാവുവിന് കൊവിഡ്. തിങ്കളാഴ്ചയാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് റാവുവിനെ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 81 വയസുണ്ട്. ഇതുവരെ കൊവിഡ് -19 ന്റെ ലക്ഷണങ്ങളൊന്നും അദ്ദേഹം കാണിച്ചിട്ടില്ല. അദ്ദേഹത്തിന് ശ്വസിക്കാൻ ബുദ്ധിമുട്ടില്ല, ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ചികിത്സിച്ച ജെവി ഹോസ്പിറ്റൽ ഡീൻ ഡോ. രഞ്ജിത് മങ്കേശ്വർ പറഞ്ഞു,
നാഡീ സംബന്ധമായ അസുഖം മൂലം ബുദ്ധിമുട്ടുന്ന റാവുവിന് ചികിത്സ നൽകാത്തതിൽ മഹാരാഷ്ട്രയിലെ മന്ത്രിമാരടക്കം പ്രതിഷേധിച്ചിരുന്നു. കോടതിയെ സമീപിച്ചാണ് റാവുവിന്റെ കുടുംബം ചികിത്സയ്ക്കായി അനുമതി തേടിയത്. എൻഐഎ ആണ് കേസ് അന്വേഷിക്കുന്നത്.