തെലങ്കാനയിൽ കൊവിഡ് പരിശോധന നിർത്തിവെച്ചു
രണ്ടു ദിവസത്തിനകം പ്രത്യേക ക്യാമ്പുകൾ അടക്കം നടത്തി പരിശോധന പൂർത്തിയാക്കുമെന്ന് പൊതുജനാരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ജി ശ്രീനിവാസ റാവു അറിയിച്ചു.
ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് പരിശോധന നിർത്തി വച്ചു. നിലവിൽ ശേഖരിച്ച സാമ്പിളുകൾ മുഴുവൻ പരിശോധിച്ച ശേഷമേ ഇനി പൊതുജനങ്ങളിൽ നിന്നും സാമ്പിൾ ശേഖരിക്കൂവെന്നു അധികൃതർ വ്യക്തമാക്കി. 8235 സാമ്പിളുകൾ നിലവിൽ പരിശോധിക്കാനുണ്ട്. രണ്ടു ദിവസത്തിനകം പ്രത്യേക ക്യാമ്പുകൾ അടക്കം നടത്തി പരിശോധന പൂർത്തിയാക്കുമെന്നും അതിന് ശേഷം പുതിയ സാമ്പിളുകള്‍ ശേഖരിക്കുമെന്നും പൊതുജനാരോഗ്യ കുടുംബക്ഷേമ ഡയറക്ടർ ജി ശ്രീനിവാസ റാവു അറിയിച്ചു.
കൊവിഡിൽ നിന്ന് മോചനം എപ്പോഴെന്ന് അറിയില്ല, ധീരമായി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി
അതേ സമയം ആന്ധ്രാപ്രദേശിൽ 605 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒരു ദിവസം മാത്രം 10 പേരാണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ആകെ മരണം 146 ആയി ഉയര്‍ന്നു. അതേ സമയം ആകെ കൊവിഡ് കേസുകൾ 11489 ആയി. 6147 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.
കൊവിഡ് അതിജീവനത്തിലേക്ക് യുഎഇ; രോഗികളുടെ എണ്ണം രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിലയില്‍