'സർക്കാർ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ട'; ബം​ഗളൂരുവിൽ ദില്ലിയിൽ നിന്നെത്തിയവരുടെ പ്രതിഷേധം

ദില്ലിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ ബം​ഗളൂരുവിൽ വന്നിറങ്ങിയ യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. നിരീക്ഷണകേന്ദ്രത്തിലേക്ക് മാറണമെന്ന് സർക്കാർ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.

covid quarantine people come from delhi protesting in bengaluru

ബം​ഗളൂരു: കർണാടകയിൽ സർക്കാർ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകില്ലെന്ന് ദില്ലിയിൽ നിന്നെത്തിയ യാത്രക്കാർ. സർക്കാർ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനെ എതിർത്ത് ഒരു വിഭാ​ഗം യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു.

ദില്ലിയിൽ നിന്ന് പ്രത്യേക ട്രെയിനിൽ ബം​ഗളൂരുവിൽ വന്നിറങ്ങിയ യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. നിരീക്ഷണകേന്ദ്രത്തിലേക്ക് മാറണമെന്ന് സർക്കാർ മുൻകൂട്ടി അറിയിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. മറ്റിടങ്ങളിൽ നിന്ന് സംസ്ഥാനത്തേക്കെത്തുന്ന മുഴുവൻ ആളുകളും സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിൽ കഴിയണമെന്നാണ് അധികൃതരുടെ നിലപാട്. 

Read Also: ലോക്ക്ഡൗണിനിടെ നിർദ്ദേശങ്ങൾ ലംഘിച്ച് മുൻ മുഖ്യമന്ത്രിയുടെ മകന്‍റെ വിവാഹം; വിമർശിച്ച് വീണ്ടും കർണാടക ഹൈക്കോടതി...

 

Latest Videos
Follow Us:
Download App:
  • android
  • ios