ചികിത്സയിലിരിക്കെ കൊവിഡ് രോഗി തൂങ്ങി മരിച്ചു; സംഭവം ബംഗളൂരുവിൽ
കെസി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 60 വയസുകാരിയാണ് തൂങ്ങി മരിച്ചത്. മകൾക്കും പേരക്കുഞ്ഞിനും ഒപ്പം ജൂൺ 18നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബംഗളൂരു: ബംഗളൂരുവിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. കെസി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 60 വയസുകാരിയാണ് തൂങ്ങി മരിച്ചത്. മകൾക്കും പേരക്കുഞ്ഞിനും ഒപ്പം ജൂൺ 18നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബംഗളുരുവിൽ മാത്രം കഴിഞ്ഞ ദിവസം 113 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർണാടകത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം യോഗം ഇന്ന് നടക്കും. കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും. പത്താം ക്‌ളാസ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. പക്ഷെ കൂടുതൽ മേഖലകൾ കണ്ടെയിൻ ചെയ്യാനാണ് സാധ്യത.
അതിനിടെ, തെലങ്കാനയിൽ രോഗം ഭേദമായിട്ടും ആശുപത്രിയിലുള്ളവരെ ബന്ധുക്കൾ വീടുകളിലേക്ക് തിരിച്ചു കൊണ്ടുപോകുന്നില്ലെന്നു റിപ്പോർട്ട്. ഹൈദരാബാദ് ഗാന്ധി ആശുപത്രിയിൽ മാത്രം 50 രോഗമുക്തർ ബന്ധുക്കളെ കാത്തിരിക്കുന്നു. രോഗബാധയുണ്ടാകുമോ എന്ന ഭയമാണ് ആശുപത്രിയിലേക്ക് വരാൻ ബന്ധുക്കൾ മടിക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. ഹൈദരാബാദിൽ മാത്രം ഇന്നലെ 737 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Read Also: വിവാദപരാമർശം; എം സി ജോസഫൈന് എതിരായ ഹർജി ഹൈക്കോടതി തള്ളി...