കൊവിഡ്: ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു
കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം 28നാണ് ബിസ്മി ആത്മഹത്യക്ക് ശ്രമിച്ചത്.
ദില്ലി: ഗുരുഗ്രാമിൽ ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് മരിച്ചു. പുനലൂർ സ്വദേശി ബിസ്മി സ്കറിയ ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ മാസം 28നാണ് ബിസ്മി ആത്മഹത്യക്ക് ശ്രമിച്ചത്.
തന്റെ മുറിക്കുള്ളിൽ തൂങ്ങിമരിക്കാനാണ് ബിസ്മി ശ്രമിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇതുവരെ ജീവൻ നിലനിർത്തിയത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ നഴ്സായിരുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also: എല്ലാം അറിയാമായിരുന്നു? ഉത്ര വധക്കേസിൽ വഴിത്തിരിവ്, സൂരജിന്റെ അച്ഛൻ അറസ്റ്റിൽ...