ശുഭ വാർത്ത; കൊവിഡിനോട് പൊരുതുന്ന യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നൽകി

അമ്മയും കുഞ്ഞുങ്ങളും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം. 

covid  infected woman gives birth to twins in madhya pradesh

ഭോപ്പാൽ: കൊവിഡ് ബാധിച്ച ചികിത്സയിൽ കഴിയുന്ന യുവതി ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശ് ഇൻഡോറിലെ എംടിഎച്ച് ആശുപത്രിയിലായിരുന്നു പ്രസവം. സുഖപ്രസവമായിരുന്നുവെന്നും അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ആശുപത്രി ഇൻ ചാർജ് ഡോക്ടർ സുമിത് ശുക്ല അറിയിച്ചു

അമ്മയും കുഞ്ഞുങ്ങളും തമ്മിൽ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ആയിരുന്നു പ്രസവം. കുഞ്ഞുങ്ങളുടെ ജനനം കുടുംബത്തിന് മാത്രമല്ല, കൊറോണ വൈറസ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ജീവൻ രക്ഷിക്കാൻ പരിശ്രമിക്കുന്ന ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും സന്തോഷം പകരുന്ന വാർത്തയായി മാറി. ​

Latest Videos
Follow Us:
Download App:
  • android
  • ios