തെലങ്കാനയിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗത്തിന് കൊവിഡ്
തെലങ്കാനയിൽ ഒരു ടിആർഎസ് എംഎൽഎക്കും 23 മാധ്യമപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നിസാമാബാദ് റൂറൽ എംഎൽഎ ബാലാജി റെഡ്ഢി ഗോവർദ്ധനാണ് രോഗം സ്ഥിരീകരിച്ചത്.
തെലങ്കാന: തെലങ്കാനയിൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. തെലങ്കാന ആരോഗ്യമന്ത്രി എറ്റെല രാജേന്ദർ നേതൃത്വം നൽകുന്ന അഞ്ചഗ സമിതി അംഗമായ എന്‍ഐഎംഎസ് പ്രൊഫസർ ഗംഗാധറിനാണ് രോഗം സ്ഥിരീകരിച്ചത്. ഈ സമിതിയോടാണ് തെലങ്കാന മുഖ്യമന്ത്രി മികച്ച രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.
അതേസമയം, തെലങ്കാനയിൽ ഒരു ടിആർഎസ് എംഎൽഎക്കും 23 മാധ്യമപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നിസാമാബാദ് റൂറൽ എംഎൽഎ ബാലാജി റെഡ്ഢി ഗോവർദ്ധനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രോഗം സ്ഥിരീകരിച്ച എംഎൽഎ യാദഗിരി റെഡ്ഢിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന ഭാര്യക്കും ഗൺമാനും ഉൾപ്പടെ നാല് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 23 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകരുടെ എണ്ണം 50 ആയി. ഇവരിലൊരാൾ നേരത്തെ മരിച്ചിരുന്നു.
Also Read: തെലങ്കാനയിൽ ഒരു ടിആർഎസ് എംഎൽഎക്ക് കൂടി കൊവിഡ്
Also Read: രാജ്യത്തിന് ആശങ്കയായി മഹാരാഷ്ട്രയും ദില്ലിയും തമിഴ്‌നാടും, രോഗികളുടെ എണ്ണത്തിൽ വൻ വർധന