രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്, പ്രതിദിന വർധനവിൽ ഇന്ന് നേരിയ കുറവുണ്ടാവും
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5368 കേസുകളും 204 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 54.37 ശതമാനമാണ്
ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക് എത്തിനിൽക്കുന്നു. സംസ്ഥാനങ്ങൾ പുറത്തു വിടുന്ന കണക്കുകൾ പ്രകാരം പ്രതിദിന കൊവിഡ് കേസുകളിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്താനാണ് സാധ്യത.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5368 കേസുകളും 204 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 54.37 ശതമാനമാണ്. തമിഴ്‌നാട്ടിൽ 3827 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 61 മരണവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം 1 ലക്ഷം കടന്നു.
ദക്ഷിണേന്ത്യയിൽ രോഗവ്യാപനം കുറയുന്നില്ല. കർണാടകയിൽ 1843 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ദില്ലി എയിംസിൽ കോവിഡ് ചികിത്സയിൽ ആയിരുന്ന മാധ്യമ പ്രവർത്തകൻ ആത്മഹത്യ ചെയ്തു. ഹിന്ദി ദിനപത്രം ദൈനിക് ഭാസ്കറിലെ റിപ്പോർട്ടർ തരുൺ സിസോദിയയാണ് നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.