കൊവിഡ് വാക്‌സിന്‍ 2021ന്റെ തുടക്കത്തില്‍ രാജ്യത്ത് ലഭ്യമായേക്കാമെന്ന് ആരോഗ്യമന്ത്രാലയം
നേരത്തെ രാജ്യത്ത് വാക്‌സിന്‍ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം സിഇഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു. വാക്‌സിന്‍ വിതരണത്തിന് ഏകദേശം 80,000 കോടിയുടെ ചെലവുണ്ടാകുമെന്നും രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ദില്ലി: കൊവിഡ് 19നെതിരെയുള്ള വാക്‌സിന്‍ 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് ലഭ്യമായേക്കാമെന്ന് ആരോഗ്യമന്ത്രാലയം. കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം വളരെ വേഗത്തിലാണ് മുന്നേറുന്നത്. രാജ്യത്ത് മൂന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. 2021ന്റെ ആദ്യ പാദത്തില്‍ രാജ്യത്ത് വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ രാജ്യത്ത് വാക്‌സിന്‍ വിതരണം വലിയ വെല്ലുവിളിയാണെന്ന് സെറം സിഇഒ അദാര്‍ പൂനവാല പറഞ്ഞിരുന്നു. വാക്‌സിന്‍ വിതരണത്തിന് ഏകദേശം 80,000 കോടിയുടെ ചെലവുണ്ടാകുമെന്നും രണ്ട് വര്‍ഷത്തിലേറെ സമയമെടുക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 82,170 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ടു.