വാക്സീനായി ഓണ്‍ലൈനിലും തിരക്ക്; കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ ആകുന്നില്ല
കൊവിൻ വെബ്സൈറ്റ് വഴിയും, മൊബൈൽ ആപ്ലിക്കേഷൻ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സീനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക. നേരത്തെ 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ പറ്റി പരാതി ഉയർന്നിരുന്നു.
ദില്ലി: 18 വയസിനുള്ളവരുടെ വാക്സീനേഷനായുള്ള രജിസ്ട്രേഷൻ തുടങ്ങിയതിന് പിന്നാലെ കൊവിൻ പോർട്ടൽ പ്രവർത്തനം തടസപ്പെട്ടു. ആരോഗ്യസേതു ആപ്പ് വഴിയും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കൂടുതൽ പേർ രജിസ്ട്രേഷനായി സൈറ്റിലെത്തിയതവാം കാരണം. വിഷയത്തിൽ ഔദ്യോഗിക പ്രതികരണം കാത്തിരിക്കുകയാണ്.
കൊവിൻ വെബ്സൈറ്റ് വഴിയും, മൊബൈൽ ആപ്ലിക്കേഷൻ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്സീനായി രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുക. നേരത്തെ 45 വയസിനു മുകളിലുള്ളവരുടെ രജിസ്ട്രേഷൻ നടക്കുന്ന സമയത്ത് തന്നെ ഇതിനെ പറ്റി പരാതി ഉയർന്നിരുന്നു. വാക്സീൻ ലഭ്യത കുറഞ്ഞതോടെ പലർക്കും രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ട് നേരിടുകയും വാക്സീൻ സ്വീകരിക്കേണ്ട സ്ഥലവും സമയവും ജനറേറ്റ് ചെയ്യാത്ത അവസ്ഥയും ഉണ്ടായിരുന്നു. 4.20 ഓടെ ചിലർക്ക് വെബ്സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒടിപി ലഭിക്കാത്തതിനാൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ല.