പിടിതരാതെ കൊവിഡ്, രാജ്യത്ത് രോഗബാധിതര്‍ ഏഴര ലക്ഷത്തിലേക്ക്

 24 മണിക്കൂറിന് ഇടയിൽ 22,752 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 482 പേര്‍ മരിക്കുകയും ചെയ്തു.

Covid 19 updates india july 8

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് രോഗബാധിതരുടെ എണ്ണം ഉയര്‍ന്നു തന്നെ. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കൊവിഡ്‌ കേസുകൾ 7,42,417 ആയി. രാജ്യത്ത് രോഗബാധിതരായി മരിച്ചവരുടെ എണ്ണം 20642 ലേക്ക് എത്തി. 24 മണിക്കൂറിന് ഇടയിൽ 22,752 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും  482 പേര്‍ മരിക്കുകയും ചെയ്തു. അതേ സമയം രാജ്യത്ത് രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയര്‍ന്നു. നിലവിൽ 2,64, 944 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

മഹാരാഷ്ട്ര, തമിഴ്നാട് ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗബാധിതര്‍ വര്‍ധിക്കുകയാണ്. കർണാടകയില്‍ ഉറവിടമറിയാത്ത രോഗികൾ പെരുകുന്നത് ആശങ്കയാകുന്നതിനിടെ കേന്ദ്രസംഘം ബെംഗളൂരുവിലെത്തി. ബെംഗളൂരു നഗരത്തില്‍ സമൂഹവ്യാപനം സംഭവിച്ചെന്ന വിലയിരുത്തല്‍ ചർച്ചയാകുന്നതിനിടെയാണ് കേന്ദ്രസംഘമെത്തിയത്. ഇന്നുമാത്രം 1498 പേർക്കാണ് കർണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ 1203 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആഴ്ചകൾക്ക് ശേഷമാണ് ചെന്നൈയിൽ 1500 ൽ താഴെ കൊവിഡ് ബാധിതരുണ്ടാകുന്നത്. അതേ സമയം കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയവരിൽ രോഗബാധിതർ 200 കടന്നു. ദില്ലിയിൽ 24 മണിക്കൂറിന് ഇടയിൽ 2008 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,02,831 ആയി ഉയര്‍ന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios