ചെന്നൈ കണ്ണകി നഗര്‍ ചേരിയില്‍ കൊവിഡ് പടരുന്നു; രോഗികളുടെ എണ്ണം മുപ്പതായി

തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. തമിഴ്‍നാട്ടില്‍ ആകെ രോഗബാധിതരുടെ  എണ്ണം എണ്ണായിരം കടന്നിരിക്കുകയാണ്.

covid 19 spreading in chennai kannagi nagar

ചെന്നൈ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡിന് തടയിടാനാവാതെ തമിഴ്‍നാട്. രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുള്ള ചെന്നൈയില്‍ കണ്ണകി നഗര്‍ ചേരിയിലും കൊവിഡ് പടരുന്നു. ഇന്ന് ഏഴുപേര്‍ക്കാണ് കണ്ണകി നഗറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചേരിയിലെ രോഗബാധിതരുടെ എണ്ണം 30 ആയി.

തേനി തെങ്കാശി കന്യാകുമാരി ഉള്‍പ്പടെ അതിര്‍ത്തി ജില്ലകളിലും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുള്ളത്. തമിഴ്‍നാട്ടില്‍ ആകെ രോഗബാധിതരുടെ  എണ്ണം എണ്ണായിരം കടന്നിരിക്കുകയാണ്. അതേസമയം സാമൂഹിക അകലം പാലിക്കാത്തതിന്‍റെ പേരിൽ ചെന്നൈയിൽ പഴം പച്ചക്കറി കടകൾ ഉദ്യോഗസ്ഥർ തല്ലിതകർത്തു. സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെ വിൽപ്പന  നടത്തുവെന്ന്  ആരോപിച്ചായിരുന്നു ആക്രമണം. ചെന്നൈ വാനിയമ്പാടിയിലാണ് സംഭവം നടന്നത്. 

മുൻസിപ്പൽ കമ്മീഷണറും മലയാളിയുമായ സെസിൽ തോമസാണ് പച്ചക്കറി വണ്ടികൾ മറിച്ചിട്ടത്. തെരുവ് കച്ചവടക്കാരുടെ പഴവും പച്ചക്കറിയും റോഡിലേക്ക് വലിച്ചെറിഞ്ഞ ഉദ്യോഗസ്ഥര്‍ ചെറിയ പച്ചക്കറി കടകൾ തല്ലിതകർക്കുകയും ചെയ്തു. അനുനയത്തിന് ശ്രമിച്ച കച്ചവടക്കാർക്ക് നേരെ മർദ്ദനവും ഉണ്ടായി. പിന്നാലെ തെരുവിൽ കച്ചവടം നടത്തുന്ന മുഴുവൻ വണ്ടികളും സീൽ ചെയ്തു.

എന്നാൽ അതിരുവിട്ട ശിക്ഷാ നടപടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ രൂക്ഷ വിമർശനവുമായി ഡിഎംകെ ഉൾപ്പടെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. പ്രതിഷേധം വ്യാപിച്ചതോടെ, കച്ചവടക്കാരെ നേരിട്ട് കണ്ട് ഖേദം അറിയിച്ച് സെസിൽ തോമസ് നഷ്ടപരിഹാരം നൽകി.

Latest Videos
Follow Us:
Download App:
  • android
  • ios