ജീവനക്കാരന് കൊവിഡ് സ്ഥിരീകിച്ചു; ചെന്നൈ ആർബിഐ മേഖലാ ഓഫീസ് അടച്ചു

ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം മുപ്പത് ശതമാനം ജീവനക്കാരെ വച്ചാണ് ആർബിഐ ഓഫീസ് പ്രവർത്തികുന്നത്. തൽക്കാലത്തേക്ക് അടിയന്തര സേവനങ്ങൾ തെയനാമ്പേട്ടിലുള്ള ആർബിഐ സ്റ്റാഫ് കോളേജിലേക്ക് മാറ്റി.

covid 19 RBI regional office in Tamil Nadu closed as employee test positive

ചെന്നൈ: റിസർവ്വ് ബാങ്കിന്റെ തമിഴ്നാട് റീജിയണൽ ഓഫീസ് അടച്ചു. ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഓഫീസ് അടച്ചത്. വ്യാഴാഴ്ചയാണ് ജീവനക്കാരന് രോഗം സ്ഥിരീകരിച്ചത്. ഇയാൾ ആർബിഐയുടെ അണ്ണാനഗറിലെ ഓഫീസർ ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. കോയമ്പേട് ക്ലസ്റ്ററിലൂടയാണ് ഇയാൾ രോഗബാധിതനായതെന്നാണ് പ്രാഥമിക നിഗമനം. ഏപ്രിൽ 12നാണ് ഇയാൾ അവസാനമായി ഓഫീസിലെത്തിയത്.

ലോക്ക് ഡൗൺ നിലവിൽ വന്നതിന് ശേഷം മുപ്പത് ശതമാനം ജീവനക്കാരെ വച്ചാണ് ആർബിഐ ഓഫീസ് പ്രവർത്തികുന്നത്. തൽക്കാലത്തേക്ക് അടിയന്തര സേവനങ്ങൾ തെയനാമ്പേട്ടിലുള്ള ആർബിഐ സ്റ്റാഫ് കോളേജിലേക്ക് മാറ്റി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റീജിയണൽ ഓഫീസിലേക്ക് ചെല്ലേണ്ടതില്ലെന്നാണ് ജീവനക്കാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. 

Latest Videos
Follow Us:
Download App:
  • android
  • ios