കൊവിഡ് സാഹചര്യം വിലയിരുത്താൻ ജില്ലാ കളക്ടർമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും.
ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി ഇന്നും ജില്ലാ കളക്ടർമാരുമായി ചർച്ച നടത്തും. ചർച്ചയിൽ ചീഫ് സെക്രട്ടറിമാരും പങ്കെടുത്തേക്കും. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമുള്ള സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും. കഴിഞ്ഞ ദിവസവും ചില സംസ്ഥാനങ്ങളിലെ കളക്ടർമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.
അതേ സമയം പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് താഴെ തുടരുകയാണ്.കഴിഞ്ഞ രാത്രി ഒൻപതര വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച കണക്ക് പ്രകാരം രണ്ട് ലക്ഷത്തി അറുപത്തിയേഴായിരത്തി ഒരു നൂറ്റിപതിനഞ്ച് പേർക്ക് കൂടി കൊവിഡ് ബാധിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ആരോഗ്യ മന്ത്രാലയം പുറത്ത് കിട്ട കണക്കനുസരിച്ച് നാലായിരത്തിന് മുകളിലാണ് മരണസംഖ്യ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona