കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 84 ലക്ഷം കടന്നു
ദീപാവലി ആഘോഷങ്ങൾ മുന്നിൽകണ്ട് ദില്ലി അടക്കമുള്ള രോഗ വ്യാപനം അധികം ഉള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത കൂട്ടിയിട്ടുണ്ട്.
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. ഇന്നലെ മാത്രം 47,638 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡി ബാധിതരുടെ എണ്ണം 84,11,724 ആയി ഉയര്‍ന്നു. ഇന്നലെ 670 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് മരണം 1,24,985 ആയി.
24 മണിക്കൂറിനുള്ളില്‍ 54,157 പേര്‍ രോഗമുക്തരായതോടെ ആകെ രോഗ മുക്തരുടെ എണ്ണം 76,56,478 ആയി ഉയര്‍ന്നു. നിലവില്‍ 5,20,773 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ ഉള്ളത്. കേരളം, ദില്ലി എന്നീ സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം കൂടുതല്‍. ദില്ലിയില്‍ ഇന്നലെ 6782 പേര്‍ രോഗ ബാധിതരായി. ദില്ലിയിൽ 6782 പേരും മഹാരാഷ്ട്രയിൽ 5,246 പേരും പശ്ചിമ ബംഗാളില്‍ 3,948 പേരും, കർണാടകയില്‍156 പേരും, തമിഴ്നാട്ടില്‍ 2,348 പേരും ഇന്നലെ രോഗ ബാധിതരായി. ദീപാവലി ആഘോഷങ്ങൾ മുന്നിൽകണ്ട് ദില്ലി അടക്കമുള്ള രോഗ വ്യാപനം അധികമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത കൂട്ടിയിട്ടുണ്ട്.