കൊവിഡ് റിപ്പോര്‍ട്ട് ചെയ്താലുടൻ ഓഫീസ് അടക്കേണ്ടതില്ല; പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം

ഒന്നോ, രണ്ടോ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഓഫീസുകൾ  അടക്കേണ്ടതില്ല. കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്താൽ നാൽപ്പത്തെട്ട് മണിക്കൂര്‍ ഓഫീസ് അടച്ചിടാം. അണുവിമുക്തമാക്കിയ ശേഷം

covid 19 no need to close office central health department new guideline

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം. തൊഴിലിടങ്ങളെ സംബന്ധിച്ചാണ് ആരോഗ്യ മന്ത്രാലയം പുതിയ മാർഗ നിർദേശം പുറത്തിറക്കിയത്. കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്താലുടൻ ഓഫീസുകൾ അടച്ച് പൂട്ടുന്നതാണ് നിലവിലെ രീതി. എന്നാലതിൽ ഇനി മാറ്റം വരുത്താമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. 

ഒന്നോ, രണ്ടോ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഓഫീസുകൾ  അടക്കേണ്ടതില്ല. കൂടുതൽ കേസുകൾ റിപ്പോര്‍ട്ട് ചെയ്താൽ നാൽപ്പത്തെട്ട് മണിക്കൂര്‍ ഓഫീസ് അടച്ചിടാം. അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ജീവനക്കാർ ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കണം. മുഖാവരണവും ധരിക്കണം, 

Latest Videos
Follow Us:
Download App:
  • android
  • ios