കൊവിഡ് 19: ദില്ലിയില്‍ ആശങ്ക വേണ്ടെന്ന് കെജ്‍രിവാൾ
ആശുപത്രികളില്‍ കഴിയുന്നവരില്‍ 1700 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 87 ശതമാനമാണ് ദില്ലിയിലെ രോഗ മുക്തി നിരക്കെക്കും കെജ്രിവാള്‍ പറഞ്ഞു.
ദില്ലി: രാജ്യതലസ്ഥാനത്തെ കൊവിഡ് സ്ഥിതിയില്‍ ആശങ്കവേണ്ടെന്നും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ആശുപത്രികളില്‍ ഒമ്പതിനായിരത്തിനടുത്ത് കിടക്കള്‍ ഒഴിവുണ്ട്. ആശുപത്രികളില്‍ കഴിയുന്നവരില്‍ 1700 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. 87 ശതമാനമാണ് ദില്ലിയിലെ രോഗ മുക്തി നിരക്കെക്കും കെജ്രിവാള്‍ പറഞ്ഞു.
ഇടവേളക്ക് ശേഷം ദില്ലിയില്‍ പ്രതിദിന രോഗ ബാധ മൂവായിരത്തിലേക്കെത്തുമ്പോഴായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ദില്ലിയിലെ പരിശോധനകളുടെ എണ്ണം ഇരട്ടിയാക്കിയെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു. സെപ്റ്റംബര്‍ ഒമ്പത് മുതല്‍ ദില്ലിയില്‍ പബ്ബുകളും ബാറുകളും തുറക്കാനും ആലോചനയുണ്ട്. അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 40 ലക്ഷം കടന്നു. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.