ദന്താശുപത്രികൾക്ക് പുതിയ പ്രവര്‍ത്തന മാര്‍ഗ്ഗരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കണ്ടെയ്ൻമെൻറ് സോണുകളിലെ ആശുപത്രികൾ തുറക്കരുത്. ഈ മേഖലകളിലുള്ളവർക്ക് സമീപത്തെ കൊവിഡ് കേന്ദ്രത്തിൽ സൗകര്യമൊരുക്കും
ദില്ലി: ദന്താശുപത്രികൾക്ക് പുതിയ മാർഗ നിർദ്ദേശവുമായി ആരോഗ്യ മന്ത്രാലയം. കണ്ടെയ്ൻമെൻറ് സോണുകളിലെ ആശുപത്രികൾ തുറക്കരുത്. ഈ മേഖലകളിലുള്ളവർക്ക് സമീപത്തെ കൊ വിഡ് കേന്ദ്രത്തിൽ സൗകര്യമൊരുക്കും
റെഡ് സോണിൽ അടിയന്തര ചികിത്സ മാത്രം നടത്താനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്നത്. ഓറഞ്ച്, ഗ്രീൻ സോണുകളിലെ ആശുപത്രികളിൽ സാധാരണ പരിശോധനയാകാം. ശസ്ത്രക്രിയ അടക്കമുള്ള ചികിത്സാ രീതികൾ അടിയന്തര കേസുകളിൽ മാത്രനെ പാടുള്ളൂ എന്നും വ്യവസ്ഥയുണ്ട്.
രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ഡൻ്റൽ ക്യാവിറ്റി, അ ർബുദ നിർണ്ണയ പരിശോധനകൾ ഇപ്പോൾ നടത്തരുതെന്നും നിർദ്ദേശം