കൊവിഡ് പോരാട്ടം തുടരുന്നു; ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 പുതിയ കേസുകൾ കൂടി
സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,35,223 ആയി. നിലവിൽ 4,52,344 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
ദില്ലി: രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 44,489 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 92,66,706 ആയി. 524 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 1,35,223 ആയി. നിലവിൽ 4,52,344 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.
36,367 പേർ കൂടി രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇത് വരെ 86,79,138 പേർ രോഗമുക്തി നേടി. 10,90,238 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു.