രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു; ചികിത്സയിലുള്ളത് ആറ് ലക്ഷത്തിൽ താഴെ രോഗികൾ മാത്രം

ഇന്നലെ 551 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,21,641 ആയി. നിലവിൽ  5,82,649 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 91.34% ശതമാനമാണ് രോഗമുക്തി നിരക്ക്. 

covid 19 india fight continues number of active patients drops below 6 lakhs

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. 48,268 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 81,37,119 ആയി. പ്രതിദിന കണക്ക് അര ലക്ഷത്തിൽ താഴെയായി തുടരുന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം ആറ് ലക്ഷത്തിനും താഴെയെത്തി. രാജ്യത്തെ രോഗമുക്തരുടെ എണ്ണം 74 ലക്ഷം കടന്നിരിക്കുകയാണ്. 74,32,829 പേർ ഇത് വരെ രോഗമുക്തി നേടി.

ഇന്നലെ 551 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 1,21,641 ആയി. നിലവിൽ  5,82,649 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 91.34% ശതമാനമാണ് രോഗമുക്തി നിരക്ക്. 

മഹാരാഷ്ട്രയിൽ 6190 പേർക്ക് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചു. 127 പേർ സംസ്ഥാനത്ത് മരിച്ചു. ഡൽഹിയിൽ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 24 മണിക്കൂറിനിടെ 5891 പേർക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ 24 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 7000 കടന്നിരിക്കുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios