കൊവിഡ് വ്യാപനത്തില്‍ സ്തംഭിച്ച് രാജ്യം; പ്രതിദിന രോഗികളുടെ എണ്ണം 2.5ലക്ഷം പിന്നിട്ടു
സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച പ്രധാനമന്ത്രി രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം ഗണ്യമായി കൂട്ടാന്‍ ആവശ്യപ്പെട്ടു.
ദില്ലി: കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ സ്തംഭിച്ച് രാജ്യം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടരലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ കേരളമടക്കം 12 സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വ്യാപനമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം വിളിച്ച പ്രധാനമന്ത്രി രാജ്യത്തെ ഓക്‌സിജന്‍ ഉത്പാദനം ഗണ്യമായി കൂട്ടാന്‍ ആവശ്യപ്പെട്ടു.
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം തുടരുകയാണ്. യുപിയില്‍ കര്‍ഫ്യൂ തുടങ്ങി. മധ്യപ്രദേശ്, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഈ മാസം 26 വരെ നീട്ടി. റായ്പുര്‍ റെഡ് സോണായി പ്രഖ്യാപിച്ചു. ദില്ലിയില്‍ വാരാന്ത്യ കര്‍ഫ്യൂ തുടരുകയാണ്. കൊവിഡ് അതിതീവ്ര വ്യാപനമാണ് രാജ്യം നേരിടുന്നത്.