ദില്ലിയില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ; പുതിയ ഉത്തരവിറക്കി ഗവര്‍ണര്‍
ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവിറക്കിയത്.
ദില്ലി: ദില്ലിയില്‍ കോവിഡ് നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും അധികാരം നല്‍കി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് ഇറക്കി. നിബന്ധനകള്‍ ആദ്യം ലംഘിച്ചാല്‍ 500 രൂപയും ആവര്‍ത്തിച്ചാല്‍ ആയിരം രൂപയും ആണ് പിഴ ചുമത്തുക. ദില്ലിയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ പുതിയ ഉത്തരവിറക്കിയത്.
'പെട്ടെന്ന് മണവും രുചിയും നഷ്ടപ്പെടുന്നത് കൊവിഡ് 19 ലക്ഷണം തന്നെ'
രാജ്യത്ത് കൊവിഡ് കേസുകള്‍ അതിവേഗം വര്‍ധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാറിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വരും ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തും.