രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് ഒരു ഇടവേളയ്ക്ക് ശേഷം മുപ്പതിനായിരത്തിന് താഴെ; 415 മരണം
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 1.73 ശതമാനമാണ് എന്നതാണ് ആശ്വാസകരമായ വാർത്ത. 3,98,100 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത്. 3,06,21,469 പേർ ഇത് വരെ രോഗമുക്തി നേടി.
ദില്ലി: നാലര മാസത്തിന് ശേഷം രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മുപ്പതിനായിരത്തിന് താഴെയെത്തി. 24 മണിക്കൂറിനിടെ 29,689 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 415 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്ര സർക്കാർ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 421382 ആയി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 1.73 ശതമാനമാണ് എന്നതാണ് ആശ്വാസകരമായ വാർത്ത. 3,98,100 പേരാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത്. 3,06,21,469 പേർ ഇത് വരെ രോഗമുക്തി നേടി.
വാക്സീൻ ക്ഷാമം തുടരുന്നതിനിടെ 44,19,12,395 ഡോസ് വാക്സീൻ രാജ്യത്ത് ഇത് വരെ വിതരണം ചെയ്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona