കൊവാക്സിനും വില കുറച്ചു, സംസ്ഥാനങ്ങൾക്ക് 400, സ്വകാര്യ ആശുപത്രികൾക്ക് ഇളവില്ല

രാജ്യത്തെ പടർന്നുപിടിക്കുന്ന കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നേരത്തേ നിശ്ചയിച്ച വിലയിൽ നിന്ന് മാറ്റം വരുത്തുകയാണ് എന്നാണ് ഭാരത് ബയോടെക്ക് അറിയിച്ചത്. എന്നാൽ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ കൂടി മൂലമാണ് രാജ്യത്തെ വാക്സീനുകളുടെ വില കുറയുന്നത്.

covid 19 covaxin reduced price

ദില്ലി: രാജ്യത്ത് ഭാരത് ബയോടെക്കിന്‍റെ ഉടമസ്ഥതയിൽ നിർമിക്കുന്ന കൊവാക്സിന്‍റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് നൽകുന്ന നിരക്കിലാണ് കുറവ് വരുത്തിയിരിക്കുന്നത്. നേരത്തേ ഡോസൊന്നിന് 600 രൂപയ്ക്ക് നൽകാൻ തീരുമാനിച്ച കൊവാക്സിൻ ഇനി മുതൽ സംസ്ഥാനസർക്കാരുകൾക്ക് 400 രൂപയ്ക്ക് ലഭ്യമാകും. എന്നാൽ സ്വകാര്യ ആശുപത്രികൾക്ക് നൽകുന്ന നിരക്കിൽ മാറ്റമുണ്ടാകില്ല. ഡോസൊന്നിന് 1200 രൂപ തന്നെ സ്വകാര്യമേഖല നൽകേണ്ടി വരും. 

രാജ്യത്തെ പടർന്നുപിടിക്കുന്ന കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നേരത്തേ നിശ്ചയിച്ച വിലയിൽ നിന്ന് മാറ്റം വരുത്തുകയാണ് എന്നാണ് ഭാരത് ബയോടെക്ക് അറിയിച്ചത്. എന്നാൽ സുപ്രീംകോടതിയുടെ ശക്തമായ ഇടപെടൽ കൂടി മൂലമാണ് രാജ്യത്തെ വാക്സീനുകളുടെ വില കുറയുന്നത്.

കൊവാക്സിന്‍ വിറ്റ് ലഭിക്കുന്ന ലാഭം കൂടുതൽ പരീക്ഷണങ്ങൾക്ക് അടക്കം ഉപയോഗിക്കുമെന്ന നേരത്തേയുള്ള സമീപനത്തിൽ മാറ്റമില്ലെന്നും ഭാരത് ബയോടെക് വ്യക്തമാക്കുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios