കൊവിഡ് കേസുകൾ ഉയരുന്നു, പ്രതിദിന വർധന ഇരുപതിനായിരത്തിനടുത്ത്, 24 മണിക്കൂറിനിടെ 410 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 13,832 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസ വാർത്ത. ഇത് വരെ 2,03,051 പേർ കൊവിഡ് മുക്തരായെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്

covid 19 cases rising in India above 400 deaths within last 24 hours

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അതി വേഗം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,906 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 5,28,589 പേർക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇത് വരെയുള്ള എറ്റവും വലിയ പ്രതിദിന വർധനവാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇത് വരെ 16,095 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

 

കൊവിഡ് കേസുകൾ കൂടിയത് ഇങ്ങനെ.......

 

 

കേന്ദ്ര സർക്കാർ പുറത്ത് വിട്ട  ഔദ്യോഗിക പട്ടിക

S. No. Name of State / UT Active Cases* Cured/Discharged/Migrated* Deaths** Total Confirmed cases*
1 Andaman and Nicobar Islands 29 43 0 72
2 Andhra Pradesh 6648 5480 157 12285
3 Arunachal Pradesh 122 54 1 177
4 Assam 2307 4500 9 6816
5 Bihar 2029 6843 59 8931
6 Chandigarh 87 335 6 428
7 Chhattisgarh 618 1914 13 2545
8 Dadra and Nagar Haveli and Daman and Diu 122 55 0 177
9 Delhi 28329 49301 2558 80188
10 Goa 706 420 2 1128
11 Gujarat 6511 22409 1789 30709
12 Haryana 4737 8472 218 13427
13 Himachal Pradesh 376 509 9 894
14 Jammu and Kashmir 2648 4225 93 6966
15 Jharkhand 603 1724 12 2339
16 Karnataka 4445 7287 191 11923
17 Kerala 1939 2110 22 4071
18 Ladakh 405 554 1 960
19 Madhya Pradesh 2444 9971 550 12965
20 Maharashtra 67615 84245 7273 159133
21 Manipur 660 432 0 1092
22 Meghalaya 4 42 1 47
23 Mizoram 93 55 0 148
24 Nagaland 223 164 0 387
25 Odisha 1726 4606 18 6350
26 Puducherry 388 221 10 619
27 Punjab 1608 3320 128 5056
28 Rajasthan 3186 13367 391 16944
29 Sikkim 41 46 0 87
30 Tamil Nadu 33216 44094 1025 78335
31 Telangana 8265 4928 243 13436
32 Tripura 262 1071 1 1334
33 Uttarakhand 842 1912 37 2791
34 Uttar Pradesh 6685 14215 649 21549
35 West Bengal 5293 10789 629 16711
  Cases being reassigned to states 7839     7839
  Total# 203051 309713 16095 528859
*(Including foreign Nationals)
**( more than 70% cases due to comorbidities )
#States wise distribution is subject to further verification and reconciliation
#Our figures are being reconciled with ICMR

24 മണിക്കൂറിനിടെ 13,832 പേർ രോഗമുക്തി നേടിയെന്നതാണ് ആശ്വാസ വാർത്ത. ഇത് വരെ 2,03,051 പേർ കൊവിഡ് മുക്തരായെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. എറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ 1,59,133 പേർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിലും സ്ഥിതിഗതികൾ ആശങ്കാജനകമാണ് 80,188 പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു. 2558 പേരാണ് ഇത് വരെ ദില്ലിയിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. 

ഓരോ സംസ്ഥാനത്തെയും വിവരങ്ങൾ അറിയാൻ ക്ലിക്ക് ചെയ്യുക

 

 

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ഒരു കോടി പിന്നിട്ടിരുന്നു. മരണം അഞ്ചുലക്ഷത്തിലേറെയായി. മേയ് അവസാനത്തോടെ ലോകത്ത് രോഗവ്യാപനം കുറഞ്ഞു തുടങ്ങിയിരുന്നെങ്കിലും ഒരു മാസത്തിനിപ്പുറം കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് വൈറസ് പടരുകയാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios