ആശങ്ക ഉയര്‍ത്തി കൊവിഡ്: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന വർദ്ധന 60000 കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തു കൊവിഡ് മരണം 933 ആയി
ദില്ലി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് കണക്ക് ഉയരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന വർദ്ധന 60000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തു കൊവിഡ് മരണം 933 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിതർ 61, 537 ആയി.
ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 6,19,088 ആയി. 14,27,006 പേര്‍ക്ക് രോഗം ഭേദമായി. 67.98 ശതമാനം ആണ് രോഗമുക്തി നിരക്ക്