ദില്ലിയിൽ സ്ഥിതി ഗുരുതരം; ദിനംപ്രതി ആയിരം കൊവിഡ് ബാധിതര്‍
മൂന്നാം ഘട്ട അടച്ചു പൂട്ടലോടെ ദില്ലിയിലെ തീവ്രബാധിതതമേഖലകളുടെ എണ്ണം 87 ആയി കുറഞ്ഞിരുന്നു. ഇപ്പോഴത് 122 ആയി ഉയർന്നു.
ദില്ലി: കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിൽ സര്‍ക്കാര്‍ നൽകിയ ഇളവുകൾക്ക് പിന്നാലെ ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ആകെ രോഗ ബാധിതരുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്, തുടർച്ചയായ നാലാം ദിവസവും ആയിരം പേർ വീതം രോഗികളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. വരാൻ പോകുന്ന ആറ് ആഴ്ച്ചകൾ ദില്ലിയിലെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നത്.
ലോക്ക് ഡൗൺ ഇളവ് വന്നോടെ പൊതു സ്ഥലങ്ങളിലും മാര്‍ക്കറ്റുകളിലും എല്ലാം അനിയന്ത്രിതമായ തിരക്കാണ് അനുഭവപ്പെടുന്നത്. സാമൂഹിക അകലം പാലിച്ച് കടകളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കണമെന്നാണ് ചട്ടം നിയന്ത്രിതമായി പൊതുഗതാഗതവും തുറന്നുതോടെ നിരത്തുകളും സജീവം. അടച്ചുപൂട്ടലിന് ഇളവ് വന്നതോടെ കൊവിഡ് ഭീതി മാറിയ മട്ടിലാണ് ആളുകൾ പൊതു ഇടങ്ങളിൽ ഇടപെടുന്നത്.
സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഇടപെടുന്നതും പൊതുഇടങ്ങളിലെ പ്രതിരോധ മാനദണ്ഡങ്ങളിൽ വീഴ്ച്ച വരുത്തുന്നതും രോഗവ്യാപന തോത് ഇനിയും വർധിപ്പിക്കുമെന്ന് ആരോഗ്യ രംഗത്തെ വിഗദധർ പറയുന്നത്. മൂന്നാം ഘട്ട അടച്ചുപൂട്ടലോടെ ദില്ലിയിലെ തീവ്രബാധിത മേഖലകളുടെ എണ്ണം 87 ആയി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴത് 122 ആയി ഉയർന്നിരിക്കുകയാണ്. സർക്കാരിന്‍റെ പിടിപ്പുകേടാണ് രോഗ വ്യാപനത്തിന് കാരണമെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിട്ടുണ്ട്.
- Covid 19
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- Lock Down India
- Lock Down Kerala
- alarming situation in delhi
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ ഇന്ത്യ
- ലോക്ക് ഡൗൺ കേരളം
- ദില്ലിയിൽ സ്ഥിതി ഗുരുതരം
- കൊവിഡ് ദില്ലി