കൊവിഡ് കേസുകളിൽ വീണ്ടും വൻ വർധന; 24 മണിക്കൂറിനിടെ 407 മരണം
2.85,636 പേർ ഇത് വരെ രോഗമുക്തി നേടി. നിലവിൽ 1,89,463 പേരാണ് രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിലുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ഗുജറാത്തിലെത്തും.
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ അഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇത് വരെയുള്ള എറ്റവും ഉയർന്ന പ്രതിദിന വർധനവാണ് ഇന്നത്തേത്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 4,90,401 ആയി. 407 പേർ കൂടി കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 15,301 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.
S. No. | Name of State / UT | Active Cases* | Cured/Discharged/Migrated* | Deaths** | Total Confirmed cases* |
---|---|---|---|---|---|
1 | Andaman and Nicobar Islands | 16 | 43 | 0 | 59 |
2 | Andhra Pradesh | 5760 | 4988 | 136 | 10884 |
3 | Arunachal Pradesh | 121 | 38 | 1 | 160 |
4 | Assam | 2279 | 4033 | 9 | 6321 |
5 | Bihar | 1975 | 6441 | 57 | 8473 |
6 | Chandigarh | 88 | 329 | 6 | 423 |
7 | Chhattisgarh | 685 | 1755 | 12 | 2452 |
8 | Dadra and Nagar Haveli and Daman and Diu | 123 | 32 | 0 | 155 |
9 | Delhi | 26586 | 44765 | 2429 | 73780 |
10 | Goa | 658 | 335 | 2 | 995 |
11 | Gujarat | 6269 | 21498 | 1753 | 29520 |
12 | Haryana | 4885 | 7380 | 198 | 12463 |
13 | Himachal Pradesh | 353 | 477 | 9 | 839 |
14 | Jammu and Kashmir | 2492 | 3967 | 90 | 6549 |
15 | Jharkhand | 645 | 1605 | 12 | 2262 |
16 | Karnataka | 3720 | 6670 | 170 | 10560 |
17 | Kerala | 1761 | 1943 | 22 | 3726 |
18 | Ladakh | 582 | 358 | 1 | 941 |
19 | Madhya Pradesh | 2435 | 9619 | 542 | 12596 |
20 | Maharashtra | 63357 | 77453 | 6931 | 147741 |
21 | Manipur | 702 | 354 | 0 | 1056 |
22 | Meghalaya | 3 | 42 | 1 | 46 |
23 | Mizoram | 115 | 30 | 0 | 145 |
24 | Nagaland | 195 | 160 | 0 | 355 |
25 | Odisha | 1654 | 4291 | 17 | 5962 |
26 | Puducherry | 306 | 187 | 9 | 502 |
27 | Punjab | 1457 | 3192 | 120 | 4769 |
28 | Rajasthan | 3077 | 12840 | 379 | 16296 |
29 | Sikkim | 46 | 39 | 0 | 85 |
30 | Tamil Nadu | 30067 | 39999 | 911 | 70977 |
31 | Telangana | 6446 | 4688 | 230 | 11364 |
32 | Tripura | 270 | 1019 | 1 | 1290 |
33 | Uttarakhand | 897 | 1758 | 36 | 2691 |
34 | Uttar Pradesh | 6463 | 13119 | 611 | 20193 |
35 | West Bengal | 4852 | 10190 | 606 | 15648 |
Cases being reassigned to states | 8123 | 8123 | |||
Total# | 189463 | 285637 | 15301 | 490401 | |
*(Including foreign Nationals) | |||||
**( more than 70% cases due to comorbidities ) | |||||
#States wise distribution is subject to further verification and reconciliation | |||||
#Our figures are being reconciled with ICMR |
2.85,636 പേർ ഇത് വരെ രോഗമുക്തി നേടി. നിലവിൽ 1,89,463 പേരാണ് രാജ്യത്ത് ആശുപത്രികളിൽ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദില്ലിയിലും രോഗികളുടെ എണ്ണം എറ്റവും കൂടുതൽ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് ഗുജറാത്തിലെത്തും. സംഘം മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലും സന്ദർശനം നടത്തും. ഇന്നു മുതൽ 29 വരെയാണ് സന്ദർശനം.
ബെംഗളൂരു നഗരത്തിലടക്കം കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർണാടകത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം യോഗം ഇന്ന് നടക്കും. കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ചചെയ്യും. പത്താം ക്‌ളാസ് പരീക്ഷയടക്കം നടക്കുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. പക്ഷെ കൂടുതൽ മേഖലകൾ കണ്ടെയിൻ ചെയ്യാനാണ് സാധ്യത. ബംഗളുരുവിൽ മാത്രം കഴിഞ്ഞ ദിവസം 113 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിൻ സർവീസുകൾ ആഗസ്റ്റ് 12 വരെ റദ്ദാക്കിയതായി റെയിൽവേ ഇന്നലെ തന്നെ അറിയിച്ചിരുന്നു. മെയിൽ, എക്‌സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകൾ റദ്ദാക്കിയെന്നാണ് റെയിൽവെ ബോർഡ് അറിയിച്ചിരിക്കുന്നത്. ജൂലൈ 12 വരെ ബുക്ക് ചെയ്ത എല്ലാ റെഗുലർ ട്രെയിനുകളുടെ ടിക്കറ്റും റദ്ദാക്കി. മുഴുവൻ തുകയും ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് തിരികെ കിട്ടും. എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 230 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.