രാജ്യത്ത് കൊവിഡ് കണക്കിൽ ആശ്വാസം; പ്രതിദിന കണക്ക് നാൽപ്പതിനായിരത്തിന് താഴെയെത്തി
907 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 397637 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ഒരു സംസ്ഥാനവും ഇന്നലെ പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,566 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,03,16,897 ആയി. മാർച്ച് പതിനേഴിന് ശേഷമുള്ള എറ്റവും കുറഞ്ഞ പ്രതിദിന വർധനവാണ് ഇത്. 102 ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന കണക്ക് നാൽപ്പതിനായിരത്തിന് താഴെയെത്തുന്നത്. ഇത് വരെ 2,93,66,601 പേർ രോഗമുക്തി നേടി. 5,52,659 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
907 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 397637 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ഒരു സംസ്ഥാനവും ഇന്നലെ പതിനായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തില്ല എന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് ഇത് വരെ 32,90,29,510 ഡോസ് വാക്സീൻ വിതരണം ചെയ്തു. ഇന്നലെ മാത്രം 52,76,457 ഡോസ് ആണ് നൽകിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona