രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും പ്രതിദിന കണക്കില്‍ റെക്കോർഡ് വർധന

മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയർന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20, 000 കടന്നു. ദില്ലിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

covid 19 cases and death  in india intensifies

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് കൊവിഡ് കണക്കിൽ ഉയര്‍ന്ന വര്‍ധനവ് രേഖപ്പെടുത്തിയേക്കും. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 6330 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധനയാണിത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കേസുകൾ 1,86,626 ആയി ഉയർന്നു. തമിഴ്‌നാട്ടിൽ ആദ്യമായി കൊവിഡ് കേസുകൾ 4000 കടന്നു. 4343 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. 

മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുതിച്ചുയർന്നതോടെ രാജ്യത്താകെ പ്രതിദിന കണക്ക് 20,000 കടന്നു. ദില്ലിയിൽ ഇന്നലെ 2373 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കർണാടകയിലും 24 മണിക്കൂറിനിടെ 1502 കേസുകളുമായി പ്രതിദിന കണക്കിലെ ഏറ്റവും വലിയ വർധന രേഖപ്പെടുത്തി. അതേസമയം ദില്ലി എൻസിആർ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ദില്ലി, യുപി, ഹരിയാന മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് ദില്ലി- എൻസിആർ മേഖലയ്ക്ക് കൊവിഡ് പ്രതിരോധത്തിന് പ്രത്യേക കർമ്മ പദ്ധതി തയ്യാറാക്കാൻ തീരുമാനിച്ചത്. 

യുപി, ഹരിയാന സംസ്ഥാനങ്ങളോട് പരിശോധനകൾ കൂട്ടാൻ അമിത് ഷാ നിർദ്ദേശം നൽകി. ഇരുസംസ്ഥാനങ്ങൾക്കും പരിശോധനകൾക്കായി  കേന്ദ്രം കൂടുതൽ കിറ്റുകൾ നൽകും. രോഗികളെ നേരത്തെ കണ്ടെത്തി ആശുപത്രികളിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് അമിത് ഷാ പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെയും ചെറുകിട ആശുപത്രികൾക്ക് ദില്ലി എംയിസിലെ ഡോക്ടർമാരിൽ നിന്നും മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ദില്ലി ഉൾപ്പെടെ ദേശീയ തലസ്ഥാന മേഖലയിൽ നിലവിൽ രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 

Latest Videos
Follow Us:
Download App:
  • android
  • ios