കൂട്ടബലാത്സംഗക്കേസിൽ ബിജെപി എംഎൽഎക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

ഭൂമിയിടപാടിൽ പറഞ്ഞ തുകയായ 16.5 കോടി രൂപയുടെ 40 ശതമാനം എംഎൽഎ നൽകിയില്ലെന്നും പരാതിപ്പെട്ടപ്പോൾ ഭാര്യയെ കൂട്ടബലാത്സം​ഗം ചെയ്യുകയും ബന്ധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നും കരാറിലൊപ്പിടാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.

Court Directs FIR Against BJP MLA Harish Shakya and Others on Gangrape Allegation

ലഖ്നൗ: കൂട്ടബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക എംപി-എംഎൽഎ കോടതി നിർദേശിച്ചു. ഭൂമി തർക്കവുമായി ബന്ധപ്പെട്ട കേസിൽ ഇരയുടെ ഭർത്താവ് സമർപ്പിച്ച ഹർജിയിൽ വാദം കേട്ടതിന് ശേഷമാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ലീലു ചൗധരി ഉത്തരവിട്ടത്. 10 ദിവസത്തിനകം കേസ് രജിസ്റ്റർ ചെയ്യാനും നീതിയുക്തമായ അന്വേഷണം നടത്താനും കോടതി പൊലീസിനോട് നിർദേശിച്ചു.

അതേസമയം, കോടതി ഉത്തരവിൻ്റെ പകർപ്പ് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാർ സിംഗ് പറഞ്ഞു. ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചുകഴിഞ്ഞാൽ, എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഉചിതമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയിടപാടിൽ പറഞ്ഞ തുകയായ 16.5 കോടി രൂപയുടെ 40 ശതമാനം എംഎൽഎ നൽകിയില്ലെന്നും പരാതിപ്പെട്ടപ്പോൾ ഭാര്യയെ കൂട്ടബലാത്സം​ഗം ചെയ്യുകയും ബന്ധുവിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തെന്നും കരാറിലൊപ്പിടാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.

Read More... ആർ ജി കർ മെഡിക്കൽ കോളേജിലെ ക്രൂര കൊലപാതകം, ഇരയുടെ അഭിഭാഷകർ കേസിൽ നിന്ന് പിന്മാറി

ഭൂമി മറ്റൊരു ബിൽഡർക്ക് വിൽക്കാൻ ശ്രമിച്ചപ്പോൾ എംഎൽഎയുടെ ആളുകൾ അനുവദിച്ചില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയിൽ വെച്ചെന്നും മർദിച്ചെന്നും ഹർജിക്കാരൻ പറയുന്നു.  

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios