20 ലക്ഷം കോടിയുടെ പാക്കേജ്: കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ച് രാജ്യം
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള സഹായ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഇടത്തരം-ചെറുകിട വ്യാവസായങ്ങള്‍ക്കുള്ള സഹായമായിരുന്നു പ്രഖ്യാപിച്ചത്.
ദില്ലി: 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടാകും. രണ്ടോ മൂന്നോ ദിവസമെടുത്താകും വിശദാംശങ്ങള്‍ പറയുക എന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ചെറുകിട ഇടത്തരം മേഖലകള്‍ക്കുള്ള സഹായമാണ് ധനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.
തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമുള്ള സഹായ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ഇടത്തരം-ചെറുകിട വ്യാവസായങ്ങള്‍ക്കുള്ള സഹായമായിരുന്നു പ്രഖ്യാപിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ക്കായി പിഎം കെയേഴ്‌സ് ഫണ്ടില്‍ നിന്ന് 1000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് കൈമാറാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു.
പാക്കേജ് നിരാശാജനകമെന്നാണ് പ്രതിപക്ഷം പ്രതികരിച്ചത്. കുടിയേറ്റ തൊഴിലാളികളെ ധനമന്ത്രി മറന്നു എന്നും മുന്‍ധനമന്ത്രി പി. ചിദംബരം
ആരോപിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ജിഡിപിയുടെ 10 ശതമാനം വരുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്.