'കുരുമുളക് പൊടിയിട്ട റമ്മും ഓംലെറ്റും കൊവിഡിനെ തുരത്തും'; വിചിത്രവാദവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് കൗണ്‍സിലർ

ഓംലെറ്റും റമ്മിൽ കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് രവിചന്ദ്ര പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

councillor touts rum and fried eggs as cure in mangalore

മം​ഗളൂരു: കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിക്കാനുള്ള പരിശ്രമത്തിലാണ് ലോകജനത. കൊവിഡിനെ ഇല്ലാതാക്കാൻ സാധിക്കുമെന്ന തരത്തിൽ നിരവധി വാദങ്ങളുമായി ഒട്ടേറെ പേരാണ് രം​ഗത്തെത്തിയത്. അത്തരത്തിലൊരു വിചിത്രവാദവുമായി എത്തിയിരിക്കുകയാണ് മം​ഗളൂരുവിലെ കോൺ​ഗ്രസ് കൗൺസിലർ. 

റം കഴിച്ചാല്‍ കൊറോണ മാറുമെന്നാണ്  ഉല്ലാല്ലിലെ കോണ്‍ഗ്രസ് കൗണ്‍സിലറായ രവിചന്ദ്ര ഗാട്ടിയയുടെ നിര്‍ദേശം. ‌ഓംലെറ്റും റമ്മിൽ കുരുമുളക് പൊടിയും ചേർത്ത് കഴിച്ചാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് രവിചന്ദ്ര പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

“ബെംഗളൂരുവിലും മഡിക്കേരിയിലും റം കുടിക്കുന്ന ധാരാളം പേരുണ്ട്, പക്ഷെ ഞാൻ കുടിക്കില്ല, മീനും കഴിക്കില്ല. നിങ്ങൾ ഒരു ടീസ്പൂൺ നിറയെ കുരുമുളക് പൊടി 90 മില്ലി റമ്മിൽ ഇട്ട്, നന്നായി ഇളക്കി കുടിക്കുക. പകുതി വേവിച്ച രണ്ട് ഓംലെറ്റുകളും ഇതിനൊപ്പം കഴിക്കുക. ഞാൻ ധാരാളം മരുന്നുകൾ പരീക്ഷിച്ചു, പക്ഷേ ഇത് മാത്രമാണ് പ്രവർത്തിച്ചത്. ഞാൻ ഇത് നിർദ്ദേശിക്കുന്നത് ഒരു രാഷ്ട്രീയക്കാരനായല്ല, കൊറോണ കമ്മിറ്റി അംഗം എന്ന നിലയിലാണ്,“രവിചന്ദ്ര ഗാട്ടി പറഞ്ഞു. രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ പരാമർശം.

Latest Videos
Follow Us:
Download App:
  • android
  • ios