രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നു; 24 മണിക്കൂറിനിടെ 25,152 പേർക്ക് രോഗം

നിലവിൽ 3,08,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,45,136 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 347 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 
 

Coronavirus updates covid case tally crosses one crore in india

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടു. 24 മണിക്കൂറിനിടെ 25,152 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,004,599 ആയി. നിലവിൽ 3,08,751 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 1,45,136 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 347 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 

കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിടാൻ 325 ദിവസമാണ് എടുത്തത്. അതേസമയം, 95,50,712 പേര്‍ ഇതുവരെ രോഗമുക്തി നേടി. ആഗോളതലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്കുള്ള രാജ്യം ഇന്ത്യയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് 2020 ജനുവരി 30 ന് കേരളത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ കണക്കില്‍ കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഒന്നാമത്. അതേസമയം, ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ മഹാരാഷ്ട്രയിലാണ്. 

Latest Videos
Follow Us:
Download App:
  • android
  • ios