കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ മുപ്പതിനായിരത്തിന് താഴെ
നിലവിൽ 3,83,866 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് 385 പേർ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,40,958 ആയി.
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തിൽ താഴെ മാത്രം. അഞ്ച് മാസത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡ് കേസുകൾ മുപ്പതിനായിരത്തിൽ താഴെയെത്തുന്നത്. 26,567 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണവും ജൂലൈയ്ക്ക് ശേഷം ഇത് ആദ്യമായി നാല് ലക്ഷത്തിൽ താഴെ എത്തി.
ഇതുവരെ 97,03,770 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവിൽ 3,83,866 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. കൊവിഡ് ബാധിച്ച് 385 പേർ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,40,958 ആയി. ഇന്നലെ 39,045 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു. ഇതുവരെ 91,78,946 പേർക്കാണ് രോഗമുക്തി നേടാനായത്.