'ക്രൂരമായ തമാശ'; പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത ബസുകളെച്ചൊല്ലിയുള്ള വിവാദത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ

ദുരന്ത സമയത്ത് ഇത്ത താഴ്ന്ന നിലവാരമുള്ള രാഷ്ട്രീയെ കളിക്കേണ്ടതിന്‍റെ ആവശ്യമെന്തായിരുന്നുവെന്ന് അദിതി ട്വീറ്റില്‍ ചോദിക്കുന്നു. ആയിരം ബസുകളുടെ വിവരം നല്‍കിയതില്‍ പകുതിയില്‍ അധികം രജിസ്ട്രേഷന്‍ നമ്പറുകള്‍ വ്യാജമായിരുന്നു. 98 വാഹനങ്ങള്‍ ഓട്ടോറിക്ഷ, ആംബുലന്‍സ് എന്നിവയായിരുന്നു. 68 വാഹനങ്ങള്‍ക്ക് രേഖകള്‍ ഉണ്ടായിരുന്നില്ല. എന്ത് ക്രൂരമായ തമാശയാണ് ഇതെന്ന് അദിതി സിംഗ്

controversy over Priyanka Gandhis 1000 buses for migrant workers Congress MLA Aditi Singh has hit out against her own party

ദില്ലി: കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്ത ബസുകളെ ചൊല്ലിയുള്ള വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിമത എംഎല്‍എ. റായ് ബറേലിയില്‍ നിന്നുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എയായ അദിതി സിംഗാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്. ബസുകള്‍ക്ക് പകരം ചെറിയ വാഹനങ്ങള്‍ നല്‍കിയത് ക്രൂരമായ തമാശയെന്നാണ്  അദിതി സിംഗ് ആരോപിക്കുന്നത്. 

ദുരന്ത സമയത്ത് ഇത്ത താഴ്ന്ന നിലവാരമുള്ള രാഷ്ട്രീയെ കളിക്കേണ്ടതിന്‍റെ ആവശ്യമെന്തായിരുന്നുവെന്ന് അദിതി ട്വീറ്റില്‍ ചോദിക്കുന്നു. ആയിരം ബസുകളുടെ വിവരം നല്‍കിയതില്‍ പകുതിയില്‍ അധികം രജിസ്ട്രേഷന്‍ നമ്പറുകള്‍ വ്യാജമായിരുന്നു. 98 വാഹനങ്ങള്‍ ഓട്ടോറിക്ഷ, ആംബുലന്‍സ് എന്നിവയായിരുന്നു. 68 വാഹനങ്ങള്‍ക്ക് രേഖകള്‍ ഉണ്ടായിരുന്നില്ല. എന്ത് ക്രൂരമായ തമാശയാണ് ഇതെന്ന് അദിതി സിംഗ് ചോദിക്കുന്നു. ഇത്തരത്തില്‍ ബസുകള്‍ ഉണ്ടായിരുന്നെങ്കില്‍ എത് കൊണ്ട് അവ രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് അയച്ചില്ലെന്ന് അദിതി ചോദിക്കുന്നു. 

കോട്ടയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കുട്ടികള്‍ കുടുങ്ങിയപ്പോള്‍ ഈ ബസുകള്‍ എവിടെയായിരുന്നു. ആ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ കുട്ടികളെ വീട്ടിലെത്തിക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍, എന്തിന് അതിര്‍ത്തിയില്‍ ആ കുട്ടികളെ എത്തിക്കാന്‍ പോലും തയ്യാറാവാതിരുന്നപ്പോള്‍ സഹായവുമായി എത്തിയകത് യോഗി ആദിത്യനാഥാണെന്നും അദിതി ട്വീറ്റില്‍ പറയുന്നു. രാത്രിയില്‍ തന്നെ ബസുകള്‍ തയ്യാറാക്കിയ യോഗി ആദിത്യനാഥിന്‍റെ നടപടിയെ രാജസ്ഥാന്‍ മുഖ്യമന്ത്രി വരെ പ്രശംസിച്ചുവെന്നും അദിതി കൂട്ടിച്ചേര്‍ത്തു. കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ ആയിരം ബസുകളാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാഗ്ദാനം ചെയ്തത്. നീണ്ട വാക് പോരാട്ടങ്ങള്‍ക്ക് ശേഷമായിരുന്നു പ്രിയങ്കയുടെ ഈ വാഗ്ദാനം യോഗി ആദിത്യ നാഥ് സ്വീകരിച്ചത്. ചൊവ്വാഴ്ച ഗാസിയാബാദിലേക്കും നോയിഡയിലേക്കും ബസുകള്‍ അയക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

പാര്‍ട്ടി നിര്‍ദേശം ലംഘിച്ചു; യുവ വനിതാ എംഎല്‍എയ്ക്ക് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്

എന്നാല്‍ പ്രിയങ്ക ഗാന്ധി നല്‍കിയ പട്ടികയിലെ വാഹനങ്ങളില്‍ പലതും ബസുകളല്ലെന്നും ഓട്ടോയും കാറുകളും ചിലത് വ്യാജ നമ്പറുകളുമാണെന്ന് ബിജെപി ആരോപിച്ചു. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്‍റ് അജയ് കുമാര്‍ ലല്ലു, പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ആരോപണങ്ങള്‍ തള്ളിയ കോണ്‍ഗ്രസ് പട്ടിക പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ യുപി സര്‍ക്കാര്‍ വക്താവ് നൂറ് വാഹനങ്ങളാണ് പ്രിയങ്ക ഗാന്ധി നല്‍കിയ പട്ടികയില്‍ ബസുകള്‍ അല്ലാത്തതെന്ന് വിശദമാക്കിയിട്ടുണ്ട്. 

കശ്മീര്‍: ബിജെപിയെ പിന്തുണച്ച് രാഹുല്‍ 'ബ്രിഗേഡിലെ' പ്രധാനി അദിതി സിംഗ്

Latest Videos
Follow Us:
Download App:
  • android
  • ios