ബഹുനില കെട്ടിട നിർമ്മാണ സ്ഥലത്തെ തൂൺ വീണു, 15കാരിക്ക് ദാരുണാന്ത്യം, കേസ് എടുത്ത് പൊലീസ്

റോഡിന് സമീപത്തെ ബഹുനില കെട്ടിട നിർമ്മാണ മേഖലയിൽ നിന്ന് തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം

construction site mishap 15 year old girl dies in bengaluru 5 January 2025

ബെംഗളൂരു: കെട്ടിട നിർമ്മാണത്തിനായി സ്ഥാപിച്ച തൂൺ വീണ് 15കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ വിവി പുരത്ത് നിർമ്മാണത്തിലിരുന്ന അഞ്ച് നില കെട്ടിടത്തിന്റെ തൂണുകൾ സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന 15കാരിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. തേജസ്വിനി റാവു എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വാസവി വിദ്യാനികേതനിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനി. 

ഇന്നലെ ഉച്ചയ്ക്ക് 12.45ഓടെയാണ് അപകടമുണ്ടായത്. നാഷണൽ കോളേജ് മെട്രോ സ്റ്റേഷന് സമീപത്തുള്ള നാഷണൽ ഹൈ സ്കൂൾ റോഡിലേക്കാണ് കെട്ടിടത്തിന് സമീപത്തിന് നിർമ്മാണ അവശ്യത്തിനായി സ്ഥാപിച്ച തൂൺ തകർന്ന് വീണത്. വഴിയിലുണ്ടായിരുന്ന മറ്റ് ചിലർ ഓടി രക്ഷപ്പെട്ടെങ്കിലും 15കാരി തൂണിന് അടിയിൽ പെടുകയായിരുന്നു. തേജസ്വിനിയെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 2.15ഓടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ തേജസ്വിനിയുടെ പിതാവ് സുധാകർ റാവുവിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. 

അശ്രദ്ധമൂലമുണ്ടായ മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്യ ഫോറൻസിക് റിപ്പോർട്ട് വന്നാലാണ് അപകടം എങ്ങനെയാണെന്ന് കണ്ടെത്താനാവുകയെന്നാണ് പൊലീസ് വിശദമാക്കുന്നത്. സർവേ പോൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പഠനത്തിനൊപ്പം നൃത്തത്തിലും മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു തേജസ്വിനിയെന്നാണ് അധ്യാപകർ വിശദമാക്കുന്നത്. ടാക്സി ഡ്രൈവറാണ് തേജസ്വിനിയുടെ പിതാവ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios